recent posts

ഈ സീസണിലെ മികച്ച 10 ട്രാൻസ്ഫെറുകൾ നോക്കാം...

വില, പ്രകടനം പിന്നെ അവർ ടീമിനുണ്ടാക്കിയ ഇമ്പാക്ട് എന്നിവ അടിസ്ഥാനമാക്കിയാണ് സ്ഥാനം നിർണയിക്കുന്നത്.

10 Nicolo Zaniolo (Inter to Roma - Free + Radja Nainggolan)

ചാമ്പ്യൻസ് ലീഗിൽ ഫ് സി പോർട്ടോക്കെതിരെ നേടിയ മറക്കാനാവാത്ത 2 ഗോളുകൾ ട്രാൻസ്ഫെറിന് മാറ്റ് കൂട്ടുന്നു. അതോടൊപ്പം തന്നെ ഇറ്റലി നാഷണൽ ടീമിൽ അരങ്ങേറ്റം കുറിക്കാനും ഈ പത്തൊന്പതുകാരൻ സാധിച്ചു.. 

9 Duvan Zapata (Sampdoria to Atalanta - Loan)

സിറിയ എ യിൽ 22 ഗോളുകളുമായി സാക്ഷാൽ റൊണാൾഡോക്ക് മുൻപിലാണ് ഈ താരം. ഈ കൊളംബിയൻ താരത്തിന്റെ ഗോൾ അടി മികവിൽ അറ്റ്ലാന്റ ചാമ്പ്യൻസ് ലീഗിന് യോഗ്യതയും നേടി. അടുത്ത സീസണിൽ ഇറ്റലിയിലെയോ ഇംഗ്ലണ്ടിലെയോ വലിയ ക്ലബ്ബുകൾ താരത്തിന് പിറകിൽ ഉണ്ട്. 

8 Lucas Torreira (Sampdoria to Arsenal - €31.1m)

2018 വേൾഡ് കപിൽ uruguay ക്ക് വേണ്ടി പുറത്തെടുത്ത മിന്നും പ്രകടനമാണ് താരത്തിന് ആര്സെനലിലേക്കുള്ള വഴി തെളിഞ്ഞത്.. ടോട്ടൻഹാമിനെതിരെ ഉള്ള 4-2 വിജയത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു ഈ 23 കാരൻ മിഡ്‌ഫീൽഡർ.. 

7 Axel Witsel (Tianjin to Borussia Dortmund - €20m)

വേൾഡ് കപ്പിലെ മികച്ച പ്രകടനം കൊണ്ട് ടീമിൽ എത്തിയ അടുത്ത താരം. പക്ഷെ ബുണ്ടസ്‌ലീഗയിൽ ഈ താരം തുടരുമോ എന്നത് സംശയമാണ്. അരങ്ങേറ്റ മത്സരത്തിൽ ഗോൾ അടിച്ച താരമാണ് witsal. കേവലം 3 ഗോൾ മാത്രം സ്കോർ ചെയ്ടിറ്റല്ലെങ്കിലും ഡോർട്മുണ്ടിന് ഈ സീസണിൽ ഒരുപാട് സംഭാവനകൾ ചെയ്തിട്ടുണ്ട്. 

6 Jaime Mata (Real Valladolid to Getafe - Free)

30 വയസുകാരൻ കഴിഞ്ഞ സീസണിൽ സ്പാനിഷ് രണ്ടാം ഡിവിഷനിൽ റിയൽ വല്ലടിക്കോഡിന് വേണ്ടി 33 ഗോളുകളാണ് അടിച്ചത്. ആ പ്രകടനമാണ് അതേഹത്തിന് ലാലീഗയിലേക് വഴി വെച്ചത്. ഈ സീസണിലും താരം മോശമാക്കിയിട്ടില്ല. 17 ഗോളുകളാണ് ഈ സീസണിൽ അടിച്ചു കൂട്ടിയത്. ചരിത്രത്തിൽ ആദ്യമായി ഗെറ്റാഫെ ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടുകയും ചെയ്തു. 

5 Krzysztof Piatek (Cracovia to Genoa - €4.5m)


പെട്ടന്നാണ് piatek എന്ന പേര് അറിയപ്പെടുന്നത്. തുടരെ തുടരെ ഉള്ള ഗോൾഡി മികവായിരുന്നു അതിന്ന് കാരണം. Seria എ യിൽ തുടരെ 7 കളികളിൽ ഗോൾ സ്കോർ ചെയ്ത് ശ്രേതീയമായ പ്രകടനമാണ് ഈ താരം കാഴ്ച വെച്ചത്. 

4 Arthur (Gremio to Barcelona - €31m)

Ande ഇനിയെസ്ടയുടെ പിൻഗാമി എന്നായിരുന്നു ആര്തുറിനെ വിശേഷിപ്പിച്ചിരുന്നത്. മികച്ച പാസ്സുകളായിരുന്നു ഈ താരത്തിന്റെ പ്രേത്യകത. 

3 Cristiano Ronaldo (Real Madrid to Juventus - €100m)

ലോകത്തിലെ ശേതേയമായ ട്രാൻസ്ഫെറുകളിൽ ഒന്നായിരുന്നു റൊണാൾഡോയുടെ ട്രാൻസ്ഫർ . 8 വർഷം തുടരെ നേടിയ seria a നേട്ടത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു റൊണാൾഡോ. 
ചാമ്പ്യൻസ് ലീഗിൽ athletico മാൻഡ്രിഡിനെതിരെ നേടിയ ഹാറ്റ്രിക്ക് വളരെ ശ്രേതീയമായിരുന്നു. എന്നാൽ അജാക്സിനെതിരെ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും മുൻപോട്ട് പൂവൻ സാദിച്ചില്ല. 

2 Dusan Tadic (Southampton to Ajax - €11.4m)



ഒരിക്കലും മറക്കാനാവാത്ത സീസോനാവും tadic ന്. അജാക്സിനൊപ്പം domestic double നേടി മിന്നും ഫോമിൽ ആണ് tadic. ഈ സീസണിൽ 36 ഗോളുകളാണ് tadic നേടിയത്. 

1 Alisson (AS Roma to Liverpool - €75m)

നിലവിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾ കീപ്പർ.മികച്ച അരങ്ങേറ്റമാണ് അല്ലിസോൺ ലിവർപൂളിൽ കാഴ്ച വെച്ചത്. ആത്യ സീസണിൽ തന്നെ ഗോൾഡർ ഗ്ലൗ സ്വന്തമാക്കി.  
ഈ സീസണിലെ മികച്ച 10 ട്രാൻസ്ഫെറുകൾ നോക്കാം... ഈ സീസണിലെ മികച്ച 10 ട്രാൻസ്ഫെറുകൾ നോക്കാം... Reviewed by 45 News on 22:33 Rating: 5

No comments:

Powered by Blogger.