recent posts

2019 ചാമ്പ്യൻസ് ലീഗിലെ 10 മികച്ച മത്സരങ്ങൾ.....


10. Barca 3-0 Man Utd (4-0 agg)


മെസ്സി നിറഞ്ഞാടിയ രാത്രി. 20 മിനുറ്റുകൾക്കുള്ളിൽ തന്നെ മികച്ച 2 ഗോളുകൾ അടിച്ചു. ആ രണ്ട് ഗോളുകൾ യുണൈറ്റഡിന്റെ തിരിച്ചുവരവിനെ ഇല്ലാതാക്കി.... 

9. Tottenham 0-2 Liverpool


ഒരു ഫൈനൽ മത്സരം... പക്ഷെ ഒരു ബോറിങ് ഫൈനൽ എന്ന് പറയാം... അവസാന ചാമ്പ്യൻസ് ലീഗ് era -യിലെ ഏറ്റവും മോശം ഫൈനൽ എന്ന് വിശേഷിപിക്കം. സിസോക്കോയുടെ കൈകളിൽ തട്ടിയതിന്ന് കിട്ടിയ പെനാൽറ്റി സലാഹ് നിഷ്പ്രയാസം വലയിലാക്കിയായിരുന്നു മത്സര തുടക്കം.
എന്നാൽ മത്സരം കളർ ആവാൻ സാഹിയിച്ചത് താഴെ കാണുന്ന ഫോട്ടോ ആണ്. 

8. Man City 4-3 Tottenham (4-4 agg)

ഗാർഡിയോളക്ക് മറക്കാൻ സാധിക്കാത്ത രാവ്. അഗുറോയുടെ പെനാൽറ്റി നഷ്ടപെടുത്തിയായിരുന്നു മത്സര തുടക്കം. കൊറിയൻ താരം സോങ് നേടിയ ഇരട്ട ഗോളുകൾ സിറ്റിയുടെ പ്രേതീക്ഷകൾ നശിപ്പിച്ചു. സിറ്റി നന്നായി കളിച്ചെങ്കിലും ടോട്ടൻഹാമിന് മുന്നിൽ തല കുനിക്കാനായിരുന്നു വിധി. ഈ ചാമ്പ്യൻസ് ലീഗിലെ മികച്ച അട്ടിമറികളിൽ ഒന്ന്... 

7. Juventus 1-2 Ajax (2-3 agg)

യുവ പ്രതിഭകളുടെ മികവിൽ ജുവന്റസിനെ അട്ടിമറിക്കുന്നു. 19 വയസുകാരൻ ക്യാപ്റ്റൻ deligt-ന്റെ മികവിൽ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ ജുവന്റസിനെ അർഹിച്ച തിരിച്ചു വരവോടെ ചാമ്പ്യൻസ് ലീഗിൽ നിന്ന് പൊറത്താക്കുന്നു. 

6. Real Madrid 1-4 Ajax (3-5 agg)

ഈ മത്സരത്തിന് ഏറ്റവും അനുയോജ്യമായ വാക്ക് Humiliation. തുടർച്ചയായി 3 തവണ യൂറോപ്പ് ചാമ്പ്യന്മാരായ റിയൽ മാഡ്രിഡിന് ഇത് ആവിശ്യസിനീയമായ മത്സരമായിരുന്നു. ഈ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വലിയ അട്ടിമറി.

 5. Barcelona 3-0 Liverpool

മെസ്സിയിലെ മികച്ച പ്രകടനം കണ്ട മാച്ച്. ബാഴ്സക്കായി 600 ഗോൾ തികച്ച മാച്ച്. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ഗോൾകീപ്പറിൽ ഒരാളായ അല്ലിസോനെതിരെ നേടിയ ഒരു മികച്ച ഫ്രീകിക്ക്. 

4. Ajax 2-3 Tottenham (3-3 agg)

അവസാന നിമിഷത്തിലെ വിജയം. സൂപ്പർ സബ് ആയി വന്ന ലൂക്കാസ് മോറയുടെ ഹാറ്റ്രിക്ക് ആയിരുന്നു ടോട്ടെങ്ങാമിനെ വിജയത്തിലെത്തിച്ചത്. അപ്രതീക്ഷിത സമയം, അപ്പാർതീക്ഷിത ഹാറ്റ്രിക്ക്, അപ്രതീക്ഷിത ഹീറോ, അത്ഭുദങ്ങൾ സംഭവിക്കുക എന്ന് പറയുന്നത് ഇതാണ്. 

3. Juventus 3-0 Atletico Madrid (3-2 agg)

ക്രിസ്ത്യാനോ റൊണാൾഡോയെ അടയാളപ്പെടുത്തിയ മറ്റൊരു ചാമ്പ്യൻസ് ലീഗ് മാച്ച്. 2-0 ആദ്യ പാദത്തിൽ തോൽക്കുകയും രണ്ടാം പാദത്തിൽ 3-0 വിജയിക്കും ചെയ്തു..റൊണാൾഡോയുടെ  മികച്ച ഹാറ്റ്രിക്ക് പിറന്ന മാച്ച്. 

2. PSG 1-3 Man Utd (3-3 agg)


ഈ ചാമ്പ്യൻസ് ലീഗിലെ തിരിച്ചു വരാവുകളിൽ ഒന്ന്. ലുകാകുവും രാഷ്‌ഫോർഡും നേടിയ ഗോളുകൾ psg-യെ പൊറത്താക്കി. എന്നാൽ യുണൈറ്റഡ് സീസണിലെ മോശം സ്ഥിതിയിൽ നിക്കുന്ന സമയത്താണ് ഈ അവശ്യോസിനീയ തിരിച്ചു വരവ് നടത്തിയത്.. 

1. Liverpool 4-0 Barcelona (4-3 agg)


നിസംശയം പറയാം ഈ ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച മാച്ച്. സലാഹും ഫിർമിൻഹോയും ഇല്ലാതെ 4-0 മികച്ച വിജയം നേടി ലിവർപൂൾ ഫൈനലിൽ എത്തി. 
2019 ചാമ്പ്യൻസ് ലീഗിലെ 10 മികച്ച മത്സരങ്ങൾ..... 2019 ചാമ്പ്യൻസ് ലീഗിലെ 10 മികച്ച മത്സരങ്ങൾ..... Reviewed by 45 News on 17:53 Rating: 5

No comments:

Powered by Blogger.