recent posts

പരിക്കും വിവാദങ്ങളും തിരിച്ചടിയായി; താരമൂല്യമിടിഞ്ഞ് നെയ്മർ


Post credi:-By Albin Jose

ഒരുപക്ഷെ കരിയറിലെ ഏറ്റവും മോശം കാലത്തിൽ കൂടിയായിരിക്കും സൂപ്പർ താരം നെയ്മർ ഇപ്പോൾ കടന്നുപോകുന്നത്. നിരന്തരമേൽക്കുന്ന പരിക്കുകൾക്ക് പുറമെ പിടികൂടിയ വിവാദങ്ങളും കൂടിയായപ്പോൾ കനത്ത ഇടിവുണ്ടായിരിക്കുന്നത് നെയ്മറിന്റെ താരമൂല്യത്തിനാണ്

222 ദശലക്ഷം യൂറോ എന്ന റെക്കോർഡ് തുകയ്ക്കാണ് 2017-ൽ നെയ്മർ ഫ്രഞ്ച് ക്ലബായ പി.എസ്.ജിയിലെത്തുന്നത്. ചാമ്പ്യൻസ് ലീ​ഗ് നേട്ടം ലക്ഷ്യമിട്ടായിരുന്നു ഫ്രാൻസിലെത്തിയതെങ്കിലും അത് നടന്നില്ല. ഇതിനിടെ പരിക്കും ഏറ്റു. എന്നാൽ പോലും സൂപ്പർ താരത്തിന്റെ താരമൂല്യത്തിന് കാര്യമായ ഇടിവുണ്ടായിരുന്നില്ല. 2019 തുടക്കത്തിൽ തന്നെ ഏതാണ്ട് 200 ദശലക്ഷം യൂറോയ്ക്കടുത്ത് നെയ്മറിന് വിലയിട്ടിരുന്നതായി സ്പാനിഷ് പത്രം മാർക്ക പറയുന്നു.

വർഷം തുടങ്ങി അറ് മാസം ആകുമ്പോൾ കനത്ത ഇടിവാണ് നെയ്മറിന്റെ താരമൂല്യത്തിനുണ്ടായിരിക്കുന്നത്. ഇപ്പോൾ 120-150 ദശലക്ഷം യൂറോയ്ക്കിടിയൽ മാത്രമാണ് നെയ്മറിന് വിലയിടുന്നത്. ഈ സീസണിൽ പരിക്കിനെത്തുടർന്ന് ഒട്ടേറെ പ്രധന ക്ലബ മത്സരങ്ങൾ നെയ്മറിന് നഷ്ടമായി. എന്നാൽ സൂപ്പർ താരത്തിന് തിരിച്ചടിയായത് വിവാദങ്ങളാണ്

ചാമ്പ്യൻസ് ലീ​ഗ് മത്സരം നിയന്ത്രിച്ച റഫറിമാരെ അധിക്ഷേപിച്ചതിന് നെയ്മറിന് യുവേഫ വിലക്ക് ലഭിച്ചിരുന്നു. പിന്നാലെ ഫ്രഞ്ച് കപ്പ് ഫൈനലിനിടെ ആരാധകനെ ഇടിച്ച സംഭവത്തിൽ ഫ്രഞ്ച് ഫുട്ബോളിന്റെ വിലക്കും നേരിട്ടു. പിന്നാലെ ഇപ്പോൾ ലൈം​ഗികപീഡന വിവാദവും. ഇതോടെ മാസ്റ്റർകാർഡടക്കമുള്ളവർ നെയ്മറുമായുള്ള സ്പോൺസർഷിപ്പ് റദ്ദാക്കി

നൈക്കി, റെഡ്ബുൾ തുടങ്ങിയ വമ്പന്മാരും നെയ്മറുമായുള്ള സഹകരണം അവസാനിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിൽ നെയ്മറിന്റെ ഭാവി നിർണായകമാണ്. ഒരുപക്ഷെ കുറച്ചധികം സീസണുകൾ നെയ്മർ പി.എസ്.ജിയിൽ തുടർന്നേക്കുമെന്നും വാർത്തകളുണ്ട്.
പരിക്കും വിവാദങ്ങളും തിരിച്ചടിയായി; താരമൂല്യമിടിഞ്ഞ് നെയ്മർ പരിക്കും വിവാദങ്ങളും തിരിച്ചടിയായി; താരമൂല്യമിടിഞ്ഞ് നെയ്മർ Reviewed by 45 News on 21:16 Rating: 5

No comments:

Powered by Blogger.