recent posts

ബ്രസീലിന് വേണ്ടി ടൂർണമെന്റിലെ ആദ്യ ഗോൾ നേടുന്നത് പതിവാക്കി ലിറ്റിൽ മജീഷ്യൻ



ബാർസലോണക്ക് വേണ്ടി മോശം ഫോമിലാണ് കളിക്കുന്നതെങ്കിലും ബ്രസീലിന് വേണ്ടി കുപ്പായം അണിയുമ്പോൾ കൂട്ടിൻഹോ എന്നും മികച്ച ഫോമിൽ ആവും. ഇന്ന് പുലർച്ചെ നടന്ന കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ തന്നെ ബ്രസീലിന് വേണ്ടി ഇരട്ട ഗോളുകൾ നേടിയാണ് കൂട്ടിൻഹോ തിളങ്ങിയത്. ടൂർണമെന്റിലെ ബ്രസീലിന്റെ ആദ്യ ഗോൾ നേടിയതും കൂട്ടിൻഹോ ആയിരുന്നു.  ഇത് തുടർച്ചയായ മൂന്നാമത്തെ ടൂർഭമെന്റിലാണ് കൂട്ടിൻഹോ ബ്രസീലിന്റെ ആദ്യ ഗോൾ നേടുന്നുത്.
2016-ഇൽ നടന്ന കോപ്പ അമേരിക്കയിൽ usa-കെതിരായിരുന്നു ബ്രസീലിന്റെ ആദ്യ മത്സരം. ആ മത്സരത്തിൽ ആദ്യ ഗോൾ നേടിയത് കൂട്ടിൻഹോ ആയിരുന്നു. കഴിഞ്ഞ ഫിഫ വേൾഡ് കപ്പിലും ബ്രസീലിന് വേണ്ടി ആദ്യ ഗോൾ നേടിയതും കൂട്ടിൻഹോ ആയിരുന്നു.. എന്നാൽ കൂട്ടിൻഹോ ആദ്യ ഗോൾ നേടിയപ്പോലോന്നും ബ്രസീലിന് ഫൈനലിൽ പോലും എത്താൻ സാധിച്ചില്ല.

ബ്രസീലിന് വേണ്ടി ടൂർണമെന്റിലെ ആദ്യ ഗോൾ നേടുന്നത് പതിവാക്കി ലിറ്റിൽ മജീഷ്യൻ ബ്രസീലിന് വേണ്ടി ടൂർണമെന്റിലെ ആദ്യ ഗോൾ നേടുന്നത് പതിവാക്കി ലിറ്റിൽ മജീഷ്യൻ Reviewed by 45 News on 02:36 Rating: 5

No comments:

Powered by Blogger.